കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ അതിക്രമം നടന്ന കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകരായ പ്രതികൾ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതികൾ കീഴടങ്ങിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരാണ് കീഴടങ്ങിയത്. 30 ഓളം പേരാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയത്.
അതേസമയം എസ്എഫ്ഐ അക്രമം സിപിഎമ്മിൻ്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. തങ്ങൾക്കെതിരെയുള്ള വാർത്തകൾ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ബിജെപി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന ഏഷ്യാനെറ്റിന്റെ റോവിംഗ് റിപ്പോര്‍ട്ടാണ് പ്രശ്‌നത്തിന് കാരണമായത്. വാര്‍ത്തയുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന സൂചന മുഖ്യമന്ത്രി നിയമ സഭയില്‍ നല്‍കിയിരുന്നു