വ്യാജ വീഡിയോ നിര്‍മിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റ ഭാഗമല്ലന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ബി ബി സി റെയ്ഡുമായി എഷ്യാനെറ്റ് കോഴിക്കോട് ഓഫീസിലെ റെയ്ഡിനെ താരതമ്യപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി ബിസി യുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലുളള പങ്ക് വെളിച്ചെത്ത് കൊണ്ടുവന്നതിലായിരുന്നു. എന്നാല്‍ എഷ്യാനെറ്റില്‍ നടത്തിയ റെയ്ഡ് അങ്ങിനെ ഒരു ഭരണാധികാരിക്കോ സര്‍ക്കാരിനോ വേണ്ടി നടത്തിയതല്ല. അത് കൊണ്ട് അതിനെ പ്രതികാര നടപടിയെന്ന് വിളിക്കാന്‍ കഴിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയസമഭില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
‘പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യുസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്്കൂള്‍ യൂണിഫോമില്‍ അവതിരിപ്പിച്ച് ഒരു വീഡിയോ സംപ്രേഷണം ചെയ്തിരുന്നു. അതിന് മുമ്പ് ഒാഗസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തെയ്യാറാക്കിയ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.