മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും വിഷപ്പുക വ്യാപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. തീപിടിത്തത്തിന് പിന്നിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടുവെന്നും കോടതി വ്യക്താക്കി.
ബോര്‍ഡ് ചെയര്‍മാന്‍, കളക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമച്ദ്രന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നല്‍കിയിരുന്നു