കോഴിക്കോട്. ഒടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവിനെ സഹയാത്രികന് ആക്രമിച്ചു പുറത്തേക്കും തള്ളിയിട്ട് കൊലപ്പെടുത്തി. ട്രെയിന്‍ കൊയിലാണ്ടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മംഗളൂരു തിരുവനന്തപുരം എക്സ്പ്രസില്‍ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 25 വയസ്സ് പ്രായമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൊലപാതകം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തുവിനൊണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയും യുവാവും ട്രെയിനില്‍ തര്‍ക്കിക്കുന്നത് കാണാം. തര്‍ക്കത്തിന് പിന്നാലെയാണ് ഇയാള്‍ യുവാവിനെ തള്ളിയിട്ടത്.