ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി. ലോക്‌സഭ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ഇപ്പോള്‍ ട്വിറ്റര്‍ ബയോയില്‍ രാഹുല്‍ ചേര്‍ത്തിരിക്കുന്നത്. തനിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തുമ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള രാഹുലിന്റെ ഈ പ്രതിഷേധം.ട്വിറ്ററില്‍ 23 മില്യണ്‍ ആളുകള്‍ പിന്തുടരുന്ന നേതാവാണ് രാഹുല്‍.
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണ് സത്യാഗ്രഹം നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.