കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍. ഏപ്രില്‍ 24 നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇതിന്റെ പ്രഖ്യാപനം നടത്തുക. യുവം പരിപാടി ഉദ്്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
അന്നേ ദിവസം പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും കൊച്ചിയില്‍ നടക്കും. കേരളത്തിലെ മോദിയുടെ ആദ്യത്തെ റോഡ് ഷോയാണിത്. കൊച്ചി നേവല്‍ ബെയ്‌സ് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.