ആട്ടിന്‍തോലണിഞ്ഞും ബിജെപി വരും, സഭാ സ്‌നേഹം തിരഞ്ഞെടുപ്പ് ജയിക്കാന്‍: കെ.സി വേണുഗോപാല്‍
നാട് കാണുന്ന ഏറ്റവും വലിയ കാപട്യമാണ് ബിജെപിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ബിജെപിയുടെ സഭാ സ്‌നേഹം തിരഞ്ഞെടുപ്പ് ജയിക്കാനാണ്. ആട്ടിന്‍തോലണിഞ്ഞും ബിജെപി വരും. ദേശീയത വിറ്റ് കാശാക്കുന്നവരാണ് ബിജെപിക്കാരെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഒരു തീവണ്ടി വന്നതാണോ രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. മതപുരോഹിതന്മാര്‍ അവരുടെ അഭിപ്രായം പറയട്ടെ. ബിഷപ്പുമാരെ തെറി വിളിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇ.ഡി പേടിയില്ല. കേരളത്തിലെ നേതാക്കളെയും പേടിപ്പിക്കാന്‍ നോക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ജമ്മു ഗവര്‍ണര്‍ വിസ്‌ഫോടകാത്മകമായ ഒരു കാര്യം പറഞ്ഞാല്‍ അത് ചര്‍ച്ചയാകാത്തത് എന്ത് കൊണ്ടാണെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. സത്പാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഗൗരവമല്ലേയെന്നും പുല്‍വാമയില്‍ പ്രധാനമന്ത്രി ആരോപണ നിഴലിലാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.