ഇന്ത്യ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്ന് മോദിയുടെ ആഹ്വാനം
രാജ്യത്തെ ആയിരം വര്‍ഷം മുന്‍പുള്ള അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി
സനാതന ധര്‍മ വിവാദത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹിന്ദുവിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാര്‍ട്ടികളെന്നും ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും മോദിയുടെ ആഹ്വാനം ചെയ്തു. ആദ്യമായാണ് സനാതന ധര്‍മവിവാദത്തില്‍ മോദി പ്രതികരിക്കുന്നത്. സനാതന ധര്‍മത്തെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. സനാതന ധര്‍മത്തില്‍ ശക്തമായ പ്രതികരിക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോദിയുടെ ഈ പ്രസ്താവന