February 23, 2025

ഹരം കൊള്ളിക്കാൻ കരിസ്മ മടങ്ങിയെത്തുന്നു

ഒരു കാലത്ത് യുവ തലമുറയെ ഹരം കൊള്ളിച്ച താരമായിരുന്നു ഹീറോ ഹോണ്ട കരിസ്മ .ഇപ്പോൾ നാല് വർഷത്തിന് ശേഷം കരിസ്മ ബൈക്ക് വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. കരിസ്മ എക്സ് എം ആർ 210 എന്ന പേരിലാണ് പുതിയ ബൈക്ക് വിപണിയിലേക്ക് എത്തുന്നത്. . പുതിയ എഞ്ചിനും കാലത്തിനൊത്ത മാറ്റവുമായാണ് പുത്തൻ കരിസ്മ മത്സരത്തിനിറങ്ങുന്നത്.

സുസുക്കി ജിക്സർ എസ് എഫ് 250, പൾസർ ആർ എസ് 200, യമഹ ആർ15 തുടങ്ങിയവയാണ് പ്രധാന എതിരാളികൾ. എക്സ് എം ആർ 210 ന് 1,90,000 മുതൽ 2,20,000 വരെയാണ് എക്സ് ഷോറൂം വില.


ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ റീഡിങ്ങ്, സ്പീഡോമീറ്റർ, ​ഗിയർ ഇൻഡിക്കേറ്റർ, ടാക്കോമീറ്റർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ തന്നെ കാണിക്കും. സ്മാർട്ഫോൺ, ബ്ലൂത്തുത്ത്, നാവി​ഗേഷൻ സംവിധാനങ്ങളും ഉണ്ടാവും. ആകർഷകമായ ഡിസൈനും എക്സ് എം ആർ 210 ന്റെ പ്രത്യേകത ആണ്. ഉയർന്ന ഹാൻഡിൽബാർ, 17 ഇഞ്ച് അലോയ് വീലുകൾ, മസ്കുലർ ഇന്ധന ടാങ്ക്, എൽസിഡി ഹെഡ് ലാമ്പും ടെയിൽ ലാമ്പുകൾ തുടങ്ങിയവയാണ് കരിസ്മയുടെ പ്രധാന ആകര്ഷണീയതകൾ