കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മയുടെ സുഹൃത്ത്. കുറ്റം സമ്മതിച്ച പ്രതി ഷാനിസ്, കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്ന് മൊഴി നൽകി. കുഞ്ഞിന്റെ അമ്മയും പ്രതി ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ കുഞ്ഞ് മറ്റൊരളുടേതായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നു.
എളമക്കരയിൽ കഴിഞ്ഞ ദിവസമാണ് ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നത്. ഒന്നാം തിയതി ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്ളാറ്റിൽ മുറിയെടുത്തു. മുലപ്പാൽ കുടുങ്ങിയെന്ന് പറഞ്ഞു ഞായറാഴ്ചയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കുഞ്ഞ് മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്കാണെന്ന് അറിയുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാനിസ് കുറ്റം സമ്മതിച്ചത്. ഒന്നര വർഷമായി ഷാനിസും അശ്വതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മ അശ്വതിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിലവിലെ മൊഴിയിൽ പറയുന്നത്.