February 23, 2025

2021ൽ കോൺഗ്രസ് വിട്ട എന്നെ 2023 ൽ എങ്ങനെ പുറത്താക്കും?; കോൺഗ്രസിനെ വെല്ലു വിളിച്ച് എ വി ഗോപിനാഥ്

പ്രതികരണവുമായി എ.വി ഗോപിനാഥ്

2021ല്‍ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ എങ്ങനെയാണ് 2023 ൽ കോൺഗ്രസ് പുറത്താക്കുന്നതെന്ന് ഗോപിനാഥ്

നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എ.വി ഗോപിനാഥ്. 2021ല്‍ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ എങ്ങനെയാണ് 2023 ൽ കോൺഗ്രസ് പുറത്താക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ് താന്‍ സസ്പെന്‍ഡ് ചെയ്ത കാര്യം അറിയുന്നത്.

പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചയാളെ ഇപ്പോള്‍ വീണ്ടും പുറത്താക്കിയത് ലോക ചരിത്രത്തിലെ അപൂര്‍വ സംഭവമാണെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ് അനുഭാവി മാത്രമാണ്. കോണ്‍ഗ്രസ് അംഗം അല്ലല്ലോ പിന്നെ എന്തിനാണ് എനിക്കെതിരെ നടപടി എടുക്കുന്നത്? നോര്‍ത്ത് ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കിട്ടിയ ഊര്‍ജം ആണ് തന്നെ പുറത്താക്കാന്‍ കാരണം. കോണ്‍ഗ്രസ്സ് മരിക്കുന്നതിന് മുന്‍പ് താന്‍ മരിക്കില്ലെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

പാലക്കാട് നവകേരള സദസില്‍ പങ്കെടുത്തതിനാണ് മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്