February 23, 2025

ലോകം എത്രനാൾ മമ്മൂട്ടിയെ ഓർത്തിരിക്കും ? മമ്മൂട്ടിക്ക് കൃത്യമായ മറുപടിയുണ്ട് .

അവരെന്നെ എത്ര കാലം ഓർത്തിരിക്കാൻ , ഒരു നടനെന്ന എന്ന നിലയിൽ ആയിരക്കണക്കിനാളുകളിൽ ഒരാൾ മാത്രമാണ് ഞാൻ .

ഒട്ടും ആലോചിക്കാൻ വൈകാതെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സിനിമ ലോകം ചർച്ച ചെയ്യുന്നത്.ലോകാവസാനം വരെ തന്നെയാരും ഓർത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷം ? 10 വർഷം ? 15 വർഷം ? അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ മറ്റുള്ളവർ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും? എല്ലാവരും ലോകാവസാനം വരെ നിങ്ങൾ ഓർക്കപ്പെടുമെന്നാണ് കരുതുന്നത്, ‘ മമ്മൂട്ടി പറഞ്ഞു

ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പരാമർശം. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അവസാന ശ്വാസം വരെ അങ്ങനെ ഉണ്ടാകില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.