‘ഞങ്ങൾ ഒന്നിക്കുന്നു… വിധിയെ തടുക്കാൻ ആർക്കും കഴിയില്ല…
മുഹൂർത്തം 11:00am…
മുന്നോട്ട് ഉള്ള യാത്രയിൽ കൂടെ ഉണ്ടാകണം’ എന്നാണ് അനശ്വരക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് സിജു സണ്ണി കുറിച്ചിരിക്കുന്നത്.രോമാഞ്ചം’, ‘വാഴ’ അടക്കം നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിജു സണ്ണി. നിരവധി റീലുകളിലൂടെയും നടൻ മലയാളികൾക്ക് മുന്നിലെത്താറുണ്ട്. താരത്തിൻ്റെ സാമൂഹ്യമാധ്യമങ്ങളിൽ വന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നടി അനശ്വര രാജനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
ചിത്രത്തിന് അനശ്വര കമൻ്റ് ചെയ്തിട്ടുണ്ട്. ‘ഇത് എഐ ആണ്. വിശ്വസിക്കരുത്’ എന്നായിരുന്നു നടിയുടെ കമന്റ്.
അതേസമയം, അനശ്വരയും സിജുവും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ പ്രമോഷനാണ് ഈ പോസ്റ്റ് എന്നാണ് സൂചന. നവാഗതനായ വിപിൻ .എസ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിലാണ് സിജു സണ്ണിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികളിൽ അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, നോബി മാർക്കോസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സംവിധായകൻ വിപിൻ ദാസ് ആണ് നിർമ്മാണം. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ ഷെൻ സ്ക്രീൻ സിനിമയും നിർമ്മാണ പങ്കാളിയാണ്