February 22, 2025

നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബറിൽ എന്ന് റിപ്പോർട്ട്

ദീർഘ കാലമായി പ്രണയത്തിലായിരുന്ന കാമുകന്‍ ആന്റണി തട്ടിലുമായി വിവാഹം ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

11,12 തീയതികളിലായിരിക്കും വിവാഹം നടക്കുക.
ഗോവയില്‍ വച്ച്‌ നടക്കുന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇവര്‍ പരിചയത്തിലാകുന്നത് കീര്‍ത്തി ഹൈസ്‌കൂളില്‍ പഠിക്കുമ്ബോഴാണ്. ഈ സമയം കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഇപ്പോള്‍ ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായി ആണ് ആന്റണി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇരുവരും ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2023ല്‍, തന്റെ സുഹൃത്തിനെ കാമുകന്‍ എന്ന് സൂചിപ്പിച്ച വന്ന റിപ്പോര്‍ട്ടിന് എതിരെ കീര്‍ത്തി രംഗത്ത് വന്നിരുന്നു. ‘ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയമാകുമ്ബോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അപ്പോള്‍ കീര്‍ത്തി നല്‍കിയ പ്രതികരണം
2002ൽ പുറത്തിറങ്ങിയ ‘കുബേരൻ’ എന്ന സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ചയാളാണ് കീർത്തി സുരേഷ്. പ്രിയദർശൻ ചിത്രമായ ​’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. പിന്നീട് നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്