February 23, 2025

ഇലന്തൂർ ഇരട്ടനരബലിക്കിരയായ റോസ്‌ലിയുടെ മരുമകനെ മരിച്ചനിലയിൽ കണ്ടെത്തി

. ഇലന്തൂർ ഇരട്ടനരബലിക്കിരയായ റോസ്‌ലിയുടെ മൃതദേഹം മൂന്ന് ദിവസം മുൻപാണ് വീട്ടുകാർക്ക് വിട്ടുനൽകിയത്. ഇതിന് പിന്നാലെയാണ് മരുമകന്റെ മരണം. കട്ടപ്പന വട്ടോളി വീട്ടിൽ ബിജു (44) വാണ് മരിച്ചത്. റോസ്‌ലിയുടെ മകൾ മഞ്ജുവിന്റെ ഭർത്താവാണ് ബിജു. വടക്കാഞ്ചേരി എങ്കക്കാട് നമ്പൂശൻ റോഡിലെ വാടക വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ബിജു വീട്ടിൽ തനിച്ചായിരുന്നു താമസം. മഞ്ജു എറണാകുളത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ട്രസ് വർക്ക് തൊഴിലാളിയായ ബിജുവും കുടുംബവും കുറച്ചുകാലം മുമ്പാണ് വടക്കാ‌ഞ്ചേരിയിലെത്തിയത്. ബിജുവിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.