കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍ കഞ്ചാവ് നല്കി ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്കിയ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഷെരീഫാ(45)ണ് പൊലീസിന്റെ പിടിയിലായത്. 14-കാരനാണ് പീഡനത്തിന് ഇരയായത്. ഷെരീഫിന്റെ കൂട്ടുപ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്കൂള്‍ കഴിഞ്ഞ് പോകവെയായിരുന്നു കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കഞ്ചാവ് നല്കി ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ണൂര്‍ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി പലവട്ടം പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്കൂളില്‍ നിന്നും കണ്ണൂര്‍ സിറ്റി വഴിയാണ് കുട്ടി സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. ഈ സമയത്ത് കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നല്‍കുകയും, പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.