മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പരിഹസിക്കുന്നത്. സത്യഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിച്ചതാണ് പിണറായിയുടെ ശീലമെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ്, സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി