February 24, 2025

ഐജി ലക്ഷമണയെ തിരിച്ചെടുത്തു, സസ്പെൻഷൻ റദ്ദാക്കി ഉത്തരവ്

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഐജിയെ സസ്‍പെന്‍റ് ചെയ്തത്

 

പുരാവസ്തു തട്ടിപ്പുകാരൻ മോൻസന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെന്‍റ് ചെയ്ത ഐജി ലക്ഷ്‍മണിനെ തിരിച്ചെടുത്തു. ഒരു വർഷവും 2 മാസവുമായി സസ്പെൻഷനിലാണ് ലക്ഷമണ്‍. ഐജിക്കെതിരായ വകുപ്പുതല അന്വേഷണം പൂർത്തിയായതിനാൽ തിരിച്ചെടുക്കാൻ സസ്പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തു.

 

ഐജിക്കെതിരെ അന്വേഷണം നടത്തിയ എഡിജിപി വിനോദ് കുമാറിന്‍റെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. തിരിച്ചെടുത്താലും വകുപ്പുതല നടപടി തുടരുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ലക്ഷമണിനെ തിരിച്ചെടുത്തുവെങ്കിലും ഉത്തരവാദിത്തം നൽകി ഉത്തരവിറങ്ങിയിട്ടില്ല.