February 24, 2025

ഉമ്മൻചാണ്ടി ബെംഗളുരു എച്ച്സിജി ആശുപത്രിയിൽ

ചികിൽസ നിശ്ചയിക്കാൻ ഡോക്ടർമാർ യോഗം ചേരും

വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മൻചാണ്ടിയുടെ തുടർചികിത്സ എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് ഡോക്ടർമാർ യോഗം ചേ‍രും. ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേർന്ന് തീരുമാനമെടുക്കുക. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തത് ആശ്വാസകരമാണ്.

 

ഇന്നലെ വൈകിട്ടോടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്