February 24, 2025

സ്വർണ്ണ പാത്രം കൊണ്ട് മൂടിവെച്ചാലും ലൈഫ് മിഷൻ കേസിലെ സത്യം പുറത്തുവരും: ചെന്നിത്തല

പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നു.

പിണറായി മറുപടി പറയണം  :ചെന്നിത്തല

ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല.  അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിൽ മറുപടി പറയണം.

 

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായി. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്‍റെ  ഭാഗമായാണ് കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത്. ഇപ്പോൾ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല പറഞ്ഞു.