സര്‍ക്കാര്‍അഴിമതികള്‍ ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും നേതാക്കളും മടിക്കരുത്
സി.പി.എം. നേതൃത്വത്തിന് തുടര്‍ഭരണം ലഭിച്ചത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് ആയി കണക്കാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തൃശ്ശൂരില്‍ നടന്ന രണ്ടു ദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് -ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കര്‍ശനനിലപാട് എടുത്തത്.
സര്‍ക്കാര്‍അഴിമതികള്‍ ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും നേതാക്കളും മടിക്കരുത്. അഴിമതി തെളിയിക്കപ്പെട്ടാല്‍ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. അതില്‍ ആര്‍ക്കും ആശങ്കവേണ്ട.
പാര്‍ട്ടിയുമായും പാര്‍ട്ടിപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ മാറ്റിവെക്കരുതെന്നും ഉടന്‍ തീര്‍പ്പാക്കണമെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍ നിര്‍ദേശിച്ചു.