ലൈഫ് മിഷന് കേസില്‍ എം. ശിവശങ്കര്‍ ടൂളാണെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും ഈ കേസ് മൂലം തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന് ഉറപ്പാണെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു
.
അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്. ഉന്നതങ്ങളിലേക്കും അന്വേഷണം എത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
ഈ കേസിലെ തെളിവുകള്‍ തന്റെ കയ്യിലും പൊലീസിന്റെ കയ്യിലുമുണ്ടെന്നും അവസാന പ്രതി ശിക്ഷപ്പെടുന്നത് വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മുതല്‍ വടക്കാഞ്ചേരി നഗരസഭയിലെ ഇടപെടലുകളുടെ തെളിവുണ്ടെന്നും മുന്‍ എംഎല്‍എ പറഞ്ഞു.