February 23, 2025

ഇ ഡി കടുത്ത നടപടികളിലേക്ക് ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും

ഇ ഡി കടുത്ത നടപടികളിലേക്ക്

ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും

നാളെ കൊച്ചിയിൽ ഹാജരാകാൻ നിർദ്ദേശം

 

ലൈഫ് മിഷൻ കോഴയിടപാടിൽ അറസ്റ്റിലായ ശിവശങ്കറിനെതിരെ ഇ ഡി കടുത്ത നടപടികളിലേക്ക് .അന്വേഷണവുമായി ശിവശങ്കർ സഹകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണിത് . ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. നാളെ ഹാജരാകാനാണ് നിർദേശം . ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും .

ശിവശങ്കരന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാൽ, സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയതെന്നും, സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. എന്നാൽ  അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ഇത് പൊളിക്കുന്നതിന് വേണ്ടി രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി ശ്രമിക്കുന്നത്.