February 23, 2025

‘പിണറായി അഭിനവ സർ സിപിയായി മാറി.ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നു .ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി രാജി വെയ്ക്കണമെന്ന് എം എം ഹസൻ

എം വി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്രയാണെന്നും  എംഎം ഹസ്സന്‍

അഭിനവ സർ സിപിയായി പിണറായി വിജയന്‍ മാറിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ കുറ്റപ്പെടുത്തി..ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയാണ്.എം ശിവശങ്കർ കേസിൽ മുഖ്യമന്ത്രി മറുപടി പറയണം.ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവയ്ക്കണം ബജറ്റിനെതിരെ UDF ന്‍റെ  രണ്ടാംഘട്ട സമരം അടുത്തമാസം തുടങ്ങും.എം വി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു.