തിങ്കളാഴ്ച തില്ലങ്കേരിയിൽ നടക്കുന്ന സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പങ്കെടുക്കും. സി പി എമ്മിനെതിരെ ആകാശ് തില്ലങ്കേരി നടത്തുന്ന വെല്ലുവിളി പ്രതിരോധിക്കുകയാണ് ലക്‌ഷ്യം ആകാശ് തില്ലങ്കേരിക്കെതിരായ പൊതുയോഗത്തിൽ പി ജയരാജനെ പങ്കെടുപ്പിക്കാന്‍ സിപിഎം തീരുമാനം. നേരത്തെ നിശ്ചയിച്ച പരിപാടിയിൽ സിപിഎം മാറ്റം വരുത്തി. പി ജയരാജൻ്റെ ഫോട്ടോ ഉൾപെടുത്തി പുതിയ പോസ്റ്റർ ഇറക്കി.
പി ജയരാജൻ ആകാശിനെ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. യോഗത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ പി ജയരാജന്‍ പ്രസംഗിക്കും.