February 23, 2025

മാരമൺ കൺവെൻഷനെത്തിയ രണ്ടുപേർ പമ്പയിൽ മുങ്ങിമരിച്ചു

 

മാരമൺ കൺവെൻഷനെത്തിയ രണ്ടുപേർ പമ്പയിൽ മുങ്ങിമരിച്ചു . മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നും മാരാമൺ കൺവെൻഷനായി എത്തിച്ചേർന്ന സംഘത്തിലെ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

ഇതിൽ സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവർ ഒഴുക്കിൽപ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനവും ഏറെ വൈകിയിരുന്നു.

ഫയർഫോഴ്സ് എത്തി നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവരേയും കോഴഞ്ചേരിജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആൽബിന് വേണ്ടിയാണ് ഇനിയുള്ള തിരച്ചിൽ.