തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. 40 വയസ്സായിരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ ‘യുവഗലം’ യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്ന കഴിഞ്ഞ 23 ദിവസമായി ബെംഗളുരുവിൽ ചികിത്സയിലായിരുന്നു.
തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്‍റെ പേരക്കുട്ടിയാണ് താരക രത്ന. അദ്ദേഹത്തിന്‍റെ അച്ഛൻ നന്ദമുരി മോഹൻ കൃഷ്ണ തെലുഗിലെ അറിയപ്പെടുന്ന ഛായാഗ്രാഹകൻ ആയിരുന്നു. നായകനായും വില്ലനായും തെലുഗുസിനിമയിൽ സജീവമായി തുടർന്ന താരമാണ് നന്ദമുരി താരകരത്ന. ബന്ധു കൂടിയായ നാരാ ലോകേഷിന്‍റെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെയാണ് ജനുവരി 27-ന് ആന്ധ്രയിലെ ചിറ്റൂരിൽ വച്ച് താരകരത്ന കുഴഞ്ഞുവീണത്.