വിഷ്ണു ഉണ്ണികൃഷ്ണൻ ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡാൻസ് പാര്‍ട്ടി’. വിഷ്‍ണു ഉണ്ണി കൃഷ്‍ണൻ, ശ്രീനാഥ് ഭാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോഹൻ സീനുലാലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സിനിമയുടെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു.
ബിജിബാലാണ് ‘ഡാൻസ് പാര്‍ട്ടി’യുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സന്തോഷ് വര്‍മയാണ് വരികള്‍ എഴുതുന്നത്. ബിനു കുര്യൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റര്‍.