ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ സിനിമ ഒ.ടി.ടിയില്‍ എത്തുന്നു. ചിത്രം ഡിസംബര്‍ 22 മുതല്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് സ്ട്രീമിംഗ് ആരംഭിക്കും. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 28ന് ആയിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്.
സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ചിത്രം ഏറെ പ്രശംസകളും നേടിയിരുന്നു.