February 23, 2025

കണ്ണൂർ സ്ക്വാഡുമായി മമ്മൂട്ടി ചിത്രീകരണം പൂനെയിൽ

മമ്മൂട്ടി കമ്പനിയുടെ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങി . കഴിഞ്ഞ വര്‍ഷം അവസാനം പാലയില്‍ വച്ച് പൂജയും സ്വിച്ച് ഓണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂണെയില്‍ ആണ്.

പൂ നെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു.
‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’, ‘കാതല്‍’ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മൂന്ന് ചിത്രങ്ങള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം നടന്‍ റോണി ഡേവിഡ് രാജ് സഹ തിരക്കഥാകൃത്താണ്.