ആസ് എ ഫാൻ എല്ലാ സിനിമയിലും ഞെട്ടിക്കും എന്നാണ് വിശ്വസിക്കുന്നത്. പുഷ്പ ആദ്യഭാഗത്തേക്കാൾ ഫഹദ് പുഷ്പ 2 ലാണ് കൂടുതലുള്ളത്.: നസ്രിയ
സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. സിനിമയില പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റ സ്വന്തം ഫഹദ് ഫാസിലാണ്. ഇപ്പോഴിതാ ഫഹദിന്റെ അഭിനയത്തെക്കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
‘ആസ് എ ഫാൻ എല്ലാ സിനിമയിലും ഞെട്ടിക്കും എന്നാണ് വിശ്വസിക്കുന്നത്. പുഷ്പ ആദ്യഭാഗത്തേക്കാൾ ഫഹദ് പുഷ്പ 2 ലാണ് കൂടുതലുള്ളത്. പുഷ്പ 1 ഒരു ഇൻട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് യഥാർത്ഥ ഫാഫയെ കാണാൻ പറ്റുക,’എന്നായിരുന്നു നസ്രിയ പറഞ്ഞത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നസ്രിയയുടെ പ്രതികരണം.
അതേസമയം പുഷ്പ 2ന്റെ ട്രെയിലർ പുറത്ത് വന്നു .. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. അല്ലു അർജുനും ഫഹദിനും പുറമെ രശ്മിക മന്ദാന, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.