February 22, 2025

വിഷുദിനത്തില്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ

വിഷു ദിനത്തില്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ അവതരിപ്പിച്ചു. ആഷിഫ് സലിമാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി നേരത്തെ ഉപയോഗിച്ചിരുന്ന ലോഗോക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോഗോ പിന്‍വലിച്ചതും പുതിയ ലോഗോ വന്നതും.

ജോസ്മോന്‍ വാഴയില്‍ എന്ന വ്യക്തി സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞുംചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം.