February 23, 2025

2018 സിനിമയെ പുകഴ്ത്തിയും ജൂഡിനെ ട്രോളിയും മമ്മുട്ടി . മുടി കുറവുണ്ടെന്നേയുള്ളൂ തലയില്‍ ബുദ്ധിയുണ്ട്, അത്രത്തോളം മികച്ചതായാണ് സിനിമ ഒരുക്കിയത്

ജൂഡ് ആന്റണിയെ പ്രശംസിച്ച് മമ്മൂട്ടി. ‘2018’ സിനിമയുടെ ടീസര്‍ ലോഞ്ച് ചെയ്തു കൊണ്ടാണ് മമ്മൂട്ടി സംസാരിച്ചത്. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്.

ടീസര്‍ കണ്ടിട്ട് വലിയ സന്തോഷം തോന്നിയെന്നും ജൂഡ് ആന്റണി യുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018 എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു