ഷൈന്‍
വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിട്ടയച്ചത്.
ഇന്നലെ റീലീസായ ഭാരത സര്‍ക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് അവിടെയെത്തിയതായിരുന്നു ഷൈ ടോം ചാക്കോ. ഈ പരിപാടിയുമായി എത്തിയ സിനിമാ പ്രവര്‍ത്തകരില്‍ പകുതിപേര്‍ ഇന്നലെ തന്നെ
മടങ്ങിയിരുന്നു.ഇന്നലെ ഉച്ചക്ക് 1.45 കൊച്ചിയിലേക്കുള്ള എ ഐ 934 വിമാനത്തിലാണ് ഷൈന്‍ കയറിയത്. ഇതിനിടയില്‍ നടന്‍ വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. അനുവദിച്ച സീറ്റില്‍ നിന്നുമാറി ജീവനക്കാര്‍ക്കുള്ള ജംബോ സീറ്റില്‍ കയറി കടിക്കുകയും ചെയ്തത്രെ.
ഇതേ തുടര്‍ന്നാണ് ഷൈന്‍ ടോം ചാക്കോയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ഷൈനിനെ ഇറക്കിയ ശേഷം ഒരു മണിക്കൂര്‍ കഴഞ്ഞാണ് വിമാനം കൊച്ചിയിലേക്ക പറന്നത്. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ഷൈന്‍ വിമാനഅധികൃതരോട് പറഞ്ഞത്. ഇത് മുഖവിലക്കെടുത്താണ് എയര്‍ ഇന്ത്യ അധികൃതര്‍ നിയമ നടപടികള്‍ ഒഴിവാക്കി.
ടോം ചാക്കോ ദുബായിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു