February 24, 2025

കോഴിക്കോട് ട്രാഫിക് എസ് ഐ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്  വാഹനാപകടത്തിൽ ട്രാഫിക് എസ്ഐ മരിച്ചു. കോഴിക്കോട് ടൗൺ ട്രാഫിക് എസ് ഐ  വിചിത്രൻ ആണ് മരിച്ചത്. മുരിയാട് പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.

സ്കൂട്ടറിൽ പോകുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിചിത്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ  പൊലീസ് കേസെടുത്തു.