February 24, 2025

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും വ്യാപക കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും വ്യാപക കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

മുന്‍കരുതലിന്‌റെ ഭാഗമായി കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും നിരവധി പ്രവര്‍ത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനമടക്കം കാസര്‍ഗോഡ് ജില്ലയിലെ പരിപാടിയില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags: