February 22, 2025

ജീവനക്കാർക്ക് വിലകൂടിയ കാറുകൾ സമ്മാനിച്ച് ഇന്ത്യൻ ടെക്ക് കമ്പനി ത്രിധ്യ

ഭീമൻ ടെക്ക് കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന വാർത്തകളാണ് കഴിഞ്ഞ വർഷം അവസാനം മുതൽ  കാണുന്നത്. പ്രതിസന്ധി മൂലം ടെക്ക് ഭീമന്മാരെല്ലാം ഒരു ഭാഗത്ത് കൂട്ടപിരിച്ചുവിടൽ നടത്തുമ്പോൾ മികച്ച പ്രകടനം കാഴ്ച വച്ച 13 ജീവനക്കാർക്ക് വില കൂടിയ കാറുകൾ സമ്മാനിച്ച് വർത്തകളിലിടം നേടിയിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രിധ്യ എന്ന ഐടി കമ്പനി. ഐടി മേഖലയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ത്രിധ്യയുടെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് കമ്പനി ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചത്.

കമ്പനിയുടെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കമ്പനി നേടിയതെല്ലാം എന്നാണ് ത്രിധ്യ ടെക്ക് എംഡി രമേഷ് മാറാന്ദ് പറയുന്നത്. കമ്പനി കെട്ടിപ്പടുക്കുന്നതിനായി സ്ഥിരതയുള്ള ജോലി ഉപേക്ഷിച്ചാണ് പലരും കൂടെ നിന്നതെന്നും അദ്ദേഹം പറഞ്ഞു.