എംഎല്‍എ പിവി ശ്രീനിജിന്റെ പരാതിയില്‍ തന്നെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ശ്രീനിജിന്റെ പരാതി ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ വേണ്ടിയെന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റി 20യുടെ വികസനപ്രവര്‍ത്തനങ്ങള്‍ ശ്രീനിജന്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണ്. എംഎല്‍എ ആണെന്ന് കരുതി വൃത്തികേടുകള്‍ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല അദ്ദേഹം പറഞ്ഞു. എംഎല്‍എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയില്‍ സാബു എം ജേക്കബിനെതിരെ പുത്തന്‍കുരിശ് പോലീസാണ് കേസെടുത്തത്.