February 23, 2025

തിരിച്ചടിച്ചു സതീശൻ ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന മുഖ്യമന്ത്രിയുടെ നിലപാട് എം വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷം’; യുഡിഎഫ് ഒറ്റക്കെട്ടെന്ന് വി ഡി സതീശന്‍

‘മുസ്ലീം ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. എല്ലാ തരത്തിലുള്ള പിന്തുണയും അവരുടെ ഭാഗത്തുനിന്നുണ്ട്’

മുസ്ലീം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒറ്റക്കെട്ടായാണ് യുഡിഎഫ് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അബ്ദുള്‍ വഹാബ് എംപിയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ തന്നെ 41 പേരും ഒരു പാര്‍ട്ടിയായാണ് പ്രവര്‍ത്തിക്കുന്നത്. അസ്വാരസ്യങ്ങള്‍ ഒന്നുമില്ലാതെ, ഒരുകാലത്തുമില്ലാത്ത ഐക്യം യുഡിഎഫില്‍ ഇപ്പോഴുണ്ട്. മുസ്ലീം ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. എല്ലാ തരത്തിലുള്ള പിന്തുണയും അവരുടെ ഭാഗത്തുനിന്നുണ്ട്. ഒരുപാട് കാര്യങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ പല ചര്‍ച്ചയും ആരംഭിക്കും. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രചരണമെന്നും വി ഡി സതീശന്‍ ആരോപിച്ചു.