ഗുജറാത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടേക്കും. ആകെയുള്ള നിയമസഭാ സീറ്റിന്റെ പത്ത് ശതമാനത്തില്‍ താഴെ സീറ്റു നേടാന്‍ മാത്രമേ കോണ്‍ഗ്രസിനു കഴിഞ്ഞുളളു എന്നത് കൊണ്ടാണിത്. ഗുജറാത്തില്‍ ഇനി കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടണമെങ്കില്‍ സ്പീക്കര്‍ കനിയണമെന്ന അവസ്ഥിയിലാണ്.
ഗുജറാത്ത് നിയമസഭയില്‍ ആകെയുള്ള 182 ല്‍ കേവലം 17 സീറ്റുമാത്രം നേടാനേ കോണ്‍ഗ്രസിന് കഴിഞ്ഞുളളു. മൊത്തം സീറ്റിന്റെ പത്ത് ശതമാനത്തില്‍ താഴെയാണിത്. പതിനെട്ട് സീറ്റുണ്ടെങ്കില്‍ മാത്രമേ പത്ത് ശതമാനം സീറ്റ് നേടിയെന്ന് പറയാന്‍ കഴിയുകയുള്ളു. ഇവിടെ കോണ്‍ഗ്രസിന് നിശ്ചിത സംഖ്യയില്‍ ഒരു സീറ്റ് കുറവാണ്. അത് കൊണ്ട് തന്നെ പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയാത്ത അവസ്ഥയാണ്.
ഗുജറാത്ത് അസംബ്‌ളിയില്‍ പ്രതിപക്ഷത്തെ തിരുമാനിക്കാന്‍ കൃത്യമായ ചട്ടങ്ങള്‍ നിര്‍വ്വചിച്ചിട്ടില്ല. അത് കൊണ്ട് സ്പീക്കര്‍ക്ക് കീഴ് വഴക്കങ്ങള്‍ അനുസരിച്ച് തിരുമാനിക്കാം. 1985 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയപ്പോള്‍ ഇതേ പൊലൊരു അവസ്ഥയുണ്ടായെങ്കിലും അന്ന് ജനതാ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തിരുമാനിക്കുകയായിരുന്നു