പ്രവാസി സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലന പരിപാടി തിരുവനന്തപുരത്ത്
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഡിസംബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിലാണ് സംരംഭക പരിശീലന പരിപാടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം