February 22, 2025

മോഷണക്കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെ ചെരുപ്പുമാല അണിയിച്ചു നടത്തി; സംഭവം മധ്യപ്രദേശിലെ ഹോസ്റ്റലില്‍

ഭോപ്പാല്‍: പണം മോഷ്ടിച്ചുവെന്ന സംശയത്തില്‍ മധ്യപ്രദേശില്‍ പെണ്‍കുട്ടിക്ക് ഹോസ്റ്റല്‍ അധികാരികളുടെ ഭാഗത്തുനിന്ന് ക്രൂരമായ ശിക്ഷ. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചെരുപ്പുമായ അണിയിച്ച് ഹോസ്റ്റലിലൂടെ നടത്തി. ഹോസ്റ്റല്‍ സൂപ്രണ്ട് ആണ് ഈ ശിക്ഷാനടപടി സ്വീകരിച്ചത്. സംഭവത്തില്‍ ബീറ്റൂളിലെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

ദാംജിപുരിയില്‍ സര്‍ക്കാര്‍ ട്രൈബല്‍ ഹോസ്റ്റലിലാണ് ഈ സംഭവം. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. പരാതി കേട്ട കലക്ടര്‍ അമന്‍വീര്‍ സിംഗ് ബെയ്ന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.