രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച രാജ്യത്തെ പത്ത് അതീവ സുരക്ഷാമേഖലകളിലാണ് കൊച്ചിയും ഉള്‍പ്പെട്ടത്.
കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള 11 സ്ഥലങ്ങളാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രെറ്റ് സ്റ്റേഷന്‍, നേവല്‍ ജെട്ടി,റോറോ ജെട്ടി ( ഉള്‍നാടന്‍ ജലപാത. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടറും നേവല്‍ ബേസും,കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടേഴ്‌സ്കേന്ദ്രീയ വിദ്യാലയം, പോര്‍ട്ട് ട്രസ്റ്റ്,കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്,കുണ്ടന്നൂര്‍ ഹൈവേയും വാക് വേയുംനേവല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്