February 23, 2025

മഴക്കെടുതിയിൽ 20 മരണം , ഹിമാചലിൽ ഗുരുതരാവസ്ഥ

8 ജില്ലകളിൽ റെഡ് അലർട്ട്, ജനങ്ങൾക്ക് മുന്നറിയിപ്പ്

ഹിമചാൽ പ്രദേശിൽ കനത്ത മഴയും , പ്രളയവും ചേർന്ന് ഗുരുതര സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.  മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം 20 ആയി. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. മലയോര മേഖലകളിൽ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്ക് സാധ്യത. എൻഡിആർഎഫിന്റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്.