February 24, 2025

സ്‌റ്റേജ് ഷോയ്ക്കിടെ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും കല്ലെറിഞ്ഞ പ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

സ്‌റ്റേജ് ഷോയ്ക്കിടെ ഗാകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും കല്ലെറിഞ്ഞ പ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി അസീസി(56)നെ  പൊലീസ് അറസ്റ്റ് ചെയ്തത്.

1999 ഫെബ്രുവരി ഏഴിന് ടൂറിസംവകുപ്പും ജില്ലാഭരണകൂടവും സംഘടിപ്പിച്ച മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടിക്കിടെയാണ് അതിക്രമം നടന്നത്.ഗാനമേള നടന്നുകൊണ്ടിരിക്കെ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടായളായിരുന്നു അസീസെന്ന് പൊലീസ് വ്യക്തമാക്കി

 

അന്വേഷണം വ്യാപകമായതോടെ കോഴിക്കോട് മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. മാത്തോട്ടത്തു നടത്തിയ അന്വേഷണത്തില്‍ പരിസരവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

ഇയാള്‍ വഴിയോരത്ത് പഴക്കച്ചവടം നടത്തിവരികയായിരുന്നു. കേസില്‍ പ്രതിയായ അസീസിനെതിരെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.