കൊല്ലംഅഞ്ചലിൽ ബൈക്കിടിച്ച് അരമണിക്കൂറോളം റോഡരികിൽകിടന്ന വയോധികൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് അരമണിക്കൂറോളമാണ് വയോധികൻ റോഡരികിൽ കിടന്നത്. വഴിയാത്രക്കാരായ ആരും ഇയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല.
അതേസമയം ബൈക്കോടിച്ചിരുന്നയാൾ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഒടുവിൽ അരമണിക്കൂറിന് ശേഷം പ്രദേശവാസിയായ ഷാനവാസ് എന്നയാൾ വയോധികനെ ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 70 വയസ്സോളം പ്രായമുള്ളയാളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.