February 24, 2025

ബിബിസിയെ വിലക്കണം: ഹിന്ദുസേനയുടെ ഹർജി സുപ്രീംകോടതി തള്ളി

 

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹിന്ദുസേനയുടെ  ഹർജി സുപ്രീംകോടതി തള്ളി . ബിബിസിയെ ഇന്ത്യയിൽ വിലക്കണമെന്നാവശ്യപ്പെട്ടാണ്  ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്ത ഹർജി നൽകിയിരുന്നത്. ഹർജിയിലെ ആവശ്യം തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് സുപ്രീംകോടതി  നിരീക്ഷിച്ചു.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ്  ഹർജി നൽകിയത്.2002 ഫെബ്രുവരി 28നും തുടര്‍ദിവസങ്ങളിലുമായി ഗുജറാത്തില്‍ നടത്തപ്പെട്ട വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്താറിപ്പോര്‍ട്ടാണ് ബിബിസി ഡോക്യുമെന്ററി.