February 23, 2025

കേരളത്തിൽ വന്ദേ ഭാരതിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ബി ജെ പി

ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ അരങ്ങൊരുക്കാൻ ഒന്നല്ല മൂന്നു മുഴം മുൻപേ എറിയുകയാണ് ബി ജെ പി കേന്ദ്ര നേതൃത്വം . പ്രധാനമന്ത്രി നരേന്ദ്ര മോഡി , ആഭ്യന്തര മന്ത്രി അമിത ഷാ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവെദ്ക്കർ എന്നിവർ നേരിട്ട് ആണ് നീക്കങ്ങൾ നടത്തുന്നത് .

കേരളത്തിലെ പാർട്ടിയിലെ തർക്കങ്ങൾ മുഖവിലക്കെടുക്കാതെ കേന്ദ്ര നേതൃത്വം നേരിട്ട് തീരുമാനങ്ങൾ നടപ്പാക്കുകയാണ് എന്ന് സാരം .

ആവശ്യമുള്ള ഘട്ടങ്ങളിൽ മാത്രം സംസ്ഥാന നേതാക്കൾക്ക് ഇടപെടാൻ അവസരം നൽകുക മാത്രമാണ് ബി ജെ പി കേന്ദ്ര നേതൃത്വം . സമീപ കാല ഇടപെടലുകൾ മിക്കതും അവസാന നിമിഷം മാത്രമാണ് കേരളത്തിലെ നേതാക്കൾ ഏറ്റവും ഒടുവിലാണ് അറിഞ്ഞത് എന്നത് ശ്രദ്ധേയമാണ്‌ .

കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കേന്ദ്ര നേതൃത്വം പരിഗണിച്ചിട്ടു പോലുമില്ല . ഗ്രൂപ്പ് വഴക്കിനിടയിൽ ജനകീയതയുള്ള നേതാക്കളെ സംസ്ഥാന നേതൃത്വം അവഗണിക്കുന്നു എന്ന പരാതി ദേശീയ നേതൃത്വം ഗൗരവത്തോടെ എടുക്കുന്നുണ്ട് . അത്കൊണ്ട് തന്നെ സുപ്രധാന തീരുമാനനങ്ങൾ ദേശീയ നേതൃത്വം വിശ്വസ്തർ വഴി ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് ഇപ്പോൾ . ക്രൈസ്തവ സഭ നേതൃത്വവുമായുള്ള ആശയ വിനിമയത്തിന് ദില്ലിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ മുതിർന്ന മുൻ നേതാവിനെ ചുമതലപ്പെടുത്തിയതും ഇതുകൊണ്ടാണ്
ചുരുക്കത്തിൽ കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തെയും , വിമതരെയും ബി ജെ പി കേന്ദ്ര നേതൃത്വം ഒരു പോലെ നിരാകരിക്കുകയാണ് . കോർ കമ്മിറ്റി പുനസംഖടനയെക്കുറിച്ചുള്ള പരാതി ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട് .
തെരഞ്ഞെടുപ്പിൽ കൂടുതൽ പൊതു സ്വീകാര്യരെ പരിഗണിക്കാനാണ് കേന്ദ്ര തീരുമാനം . സർവീസിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനെ അടക്കം പ്രാഥമിക സ്‌ക്രീനിങ്ങിനായി കേന്ദ്ര നേതൃത്വം സമീപിച്ചു കഴിഞ്ഞു .