February 24, 2025

വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല സൈറ്റിൽ പങ്കുവെച്ച സംഭവത്തിൽ 8 പേർക്കെതിരെ കേസെടുത്തു.

വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല സൈറ്റിൽ പങ്കുവെച്ച സംഭവത്തിൽ 8 പേർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. സർക്കാർ ജീവനക്കാരുൾപ്പടെ പ്രതികളുടെ പട്ടികയിലുണ്ട്.

 

വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് മുറിച്ചെടുത്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.

 

സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചയാളെന്നു സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസിൽ പ്രതികളാക്കിയിട്ടുള്ളത്. വീട്ടമ്മ റൂറൽ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.