സീ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
.ഒളിക്യാമറ അന്വേഷണത്തിലാണ് ചേതൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്
ഓൾ-ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻനടത്തിയ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകളിൽ, അഞ്ച് സെലക്ടർമാരാണ് ഇന്ത്യയിലെ ക്രിക്കറ്റ് നിയന്ത്രിക്കുന്നതെന്നും അവരാണ് തീരുമാനിക്കുന്നതെന്നും ചേതൻ ശർമ്മ അവകാശപ്പെട്ടു. സെലെക്ടറുമാരെ പ്രീതിപ്പെടുത്തി നിൽക്കുന്നവർക്കും മാത്രമേ ടീമിൽ സ്ഥാനം ഉള്ളതെന്ന് ഇതിലൂടെ വ്യക്തമായി.
രോഹിത് ശർമ്മ തന്നോട് 30 മിനിറ്റ് ഫോണിൽ സംസാരിക്കുമെന്നും ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ്, ദീപക് ഹൂഡ തുടങ്ങിയ കളിക്കാർ തന്നെ തന്റെ വീട്ടിൽ സന്ദർശിക്കാറുണ്ടെന്നും ചേതൻ ശർമ്മ അവകാശപ്പെട്ടു. “നിങ്ങൾ സെലക്ടർമാരുടെ ഗുഡ് ബുക്കിൽ ഉണ്ടായിരിക്കണം. രോഹിത് എന്നെ വിളിച്ച് 30 മിനിറ്റ് സംസാരിച്ചു. ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഉമേഷ് യാദവ് എന്നിവർ എന്നെ സന്ദർശിക്കുന്നു. ഞങ്ങൾ (അഞ്ച് സെലക്ടർമാർ) ഇന്ത്യയിൽ ക്രിക്കറ്റ് നടത്തുന്നു. ആരു കളിക്കണം, ആരു കളിക്കരുത് എന്ന് ഞങ്ങൾ തീരുമാനിക്കും, ചേതൻ ശർമ്മ പറഞ്ഞു.
ഇത്തരത്തിൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് ഇടയിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം സഞ്ജുവുമായി ബന്ധപ്പെട്ടതാണ്. ടീമിൽ എടുത്തില്ലെങ്കിൽ തങ്ങൾക്ക് സഞ്ജു ഫാന്സില് നിന്ന് അതിരൂക്ഷമായ കമെന്റുകൾ കേൾക്കേണ്ടതായി വരുമെന്ന് പറഞ്ഞു